ചേരുവകൾ
നുറുക്ക് ഗോതമ്പ് -1/2 കപ്പ്
ചൗവ്വരി -1/4 കപ്പ്
ശർക്കര മധുരമനുസരിച്ചു
തേങ്ങയുടെ ഒന്നാം പാൽ -1/2 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ -1 കപ്പ്
ഏലക്കാപ്പൊടി 1/2 ടീസ്പൂൺ
ചുക്ക് പൊടി -2 നുള്ള്
ജീരകപ്പൊടി -2 നുള്ള്
തയ്യാറാക്കുന്ന വിധം
1. കഴുകി കുതിർത്ത ഗോതമ്പു നുറുക്കും ചൗവ്വരിയും കുക്കറിലേക്കിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ചു നന്നായി വേവിക്കുക.
2. ശർക്കര അല്പം വെള്ളമൊഴിച്ചു പാനിയാക്കി വെക്കുക.
3. ഒരു പാനിലേക്ക് 11/2 ടീസ്പൂൺ നെയ്യൊഴിച്ചു തേങ്ങാക്കൊത്ത് ഇട്ട് വറുത്തു കോരി മാറ്റി വെച്ചിട്ട് ഇതിലേക്ക് തന്നെ വേവിച്ച ഗോതമ്പ് ഇട്ട് ഒന്ന് വഴറ്റി ശർക്കര പാനി ഒഴിച്ച് കുറുക്കിയെടുക്കുക.
4. എന്നിട്ട് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിച്ചു കുറുകി വന്നാൽ തേങ്ങയുടെ ഒന്നാം പാലും ചേർത്തു ഒന്ന് ഇളക്കി ചൂടായാൽ തീ ഓഫ് ചെയ്യാം.
5. ഇനി ഏലക്കാപൊടിയും ചുക്ക് പൊടിയും ജീരകപ്പൊടിയും വറുത്തു കോരി വെച്ച തേങ്ങാ കൊത്തും ഇട്ട് മിക്സ് ചെയ്ത് സെർവ് ചെയ്യാം.
















