ചേരുവകൾ
മൈദ
ഉപ്പ്
മഞ്ഞൾ പൊടി
വെള്ളം
നെയ്യ്
നല്ലെണ്ണ
കടലപ്പരിപ്പ്
പഞ്ചസാര
ഏലക്കായ
തയ്യാറാക്കുന്ന വിധം
1. ആദ്യം ഒരു കപ്പ് മൈദയിലേക്ക് പാകത്തിന് ഉപ്പും 1/2 ടീസ്പൂൺ മഞ്ഞൾ പൊടിയും 1 ടീസ്പൂൺ നെയ്യും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ചപ്പാത്തി മാവിനേക്കാളും കുറച്ചു ലൂസാക്കി കുഴച്ചെടുക്കുക. ഇനി ഇതിന്റെ മുകളിൽ ഒരു 11/2 ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് അടച്ചു വെച്ചു അര മണിക്കൂർ മാറ്റി വെക്കുക.(സമയമുണ്ടെങ്കിൽ 1 മണിക്കൂർ വെക്കുക)
2. ഇനി ഒരു കപ്പ് കടലപ്പരിപ്പ് രണ്ടോ മൂന്നോ മണിക്കൂർ കുതിർത്തെടുത്തത് വേവിക്കാൻ വേണ്ടി കുക്കറിലേക്കിട്ട് ഒരു നുള്ള് ഉപ്പും പാകത്തിന് വെള്ളവും ഒഴിച്ചു വേവിച്ചെടുക്കുക.
3. മിക്സിയുടെ ജാറിലേക്ക് 1/3 കപ്പ് പഞ്ചസാരയും (ഓരോരുത്തരുടെയും മധുരമനുസരിച്ചു) മൂന്ന് ഏലക്കായയുടെ തൊലി കളഞ്ഞു കുരുവും ചേർത്തു പൊടിച്ചെടുത്തു ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതേ ജാറിലേക്ക് തന്നെ വേവിച്ചെടുത്ത കടലപ്പരിപ്പ് വെള്ളമൊന്നുമില്ലാതെ ചേർത്തു പൊടിക്കുക.
4.പൊടിച്ചെടുത്ത കടലപ്പരിപ്പും പഞ്ചസാരയും ഒന്നിച്ചാക്കി കുഴച്ചു ചെറിയ നാരങ്ങാ വലിപ്പമുള്ള ഉരുളകളാക്കുക.
5. ഇനി കുഴച്ചു വെച്ച മൈദയിൽ നിന്ന് കുറച്ചു എടുത്ത് കയ്യിൽ വെച്ച് ചെറുതായി പരത്തി അതിന്റെ ഉള്ളിൽ കടലപ്പരിപ്പിന്റെ ഉരുള വെച്ച് കവർ ചെയ്ത് അരിപ്പൊടിയിട്ട് പരത്തിയെടുക്കുക
6. പരത്തിയെടുത്ത ബോളി ചൂടായ പാനിലേക്ക് വെച്ച് തിരിച്ചും മറിച്ചും ഇട്ട് നെയ്യ് തടവി വേവിച്ചെടുക്കാം.
പായസത്തിന്റെ കൂടെ മാത്രമല്ല, വെറുതെ കഴിക്കാനാണെങ്കിലും ബോളി നല്ല രുചിയാ
















