ആദ്യം പരിപ്പ് കുറച്ച് നെയ്യിൽ ഒന്ന് റോസ്റ്റ് ചെയ്തെടുക്കാം.
കുക്കറിൽ പരിപ്പ് ഇട്ടു അതൊന്നു golden കളർ ആകുന്ന വരെ റോസ്റ്റ് ചെയ്യുക.
ഇനി അതിലേക്കു 1 1/2 cup വെള്ളം, കുറച്ച് മഞ്ഞൾ പൊടി,ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക (3-4 whistles medium flame)
തേങ്ങയും ജീരകവും അൽപ്പം വെള്ളം ചേർത്ത് അടിച്ചെടുക്കുക.
വെന്ത പരിപ്പ് നന്നായി ഉടച്ചതിനു ശേഷം തേങ്ങ അടിച്ചത് അതിലോട്ടു ചേർക്കുക.
തിളയ്ക്കുന്ന പരിപ്പ് നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക.
















