കാരറ്റ് 1
കായ 1
ചേന ചെറിയ കഷ്ണം
ബീൻസ് 10 nos
മുരിങ്ങ 1
ഉരുളകിഴങ്ങ് 1 ചെറുത്
കുഞ്ഞുള്ളി 5 nos
കറിവേപ്പില
ഉപ്പ്
1/2 tsp മഞ്ഞൾ പൊടി
പച്ച കറി കളെല്ലാം കഴുകി വൃത്തിയാക്കി നീളത്തിൽ മുറിച്ച് വക്കുക.
( കനം അധികം കുറക്കണ്ട. കുക്കറിൽ ആയതുകൊണ്ട് വെന്തു ഉടഞ്ഞു പോകും )
മുകളിൽ ഉള്ളതെല്ലാം കുക്കറിലോട്ട് ഇട്ട് 1/2 കപ്പ് വെള്ളം ചേർത്ത് കുക്കറിൽ 1 വിസിൽ വരുത്തുക.
1/2 മുറി തേങ്ങയും 3 പച്ചമുളകും 1/2 tsp ജീരകവും 10 കുഞ്ഞുള്ളിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
അടിച്ചെടുത്ത തേങ്ങ വേവിച്ച പച്ചക്കറിയിലോട്ടു ചേർക്കുക.
ഇത് നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് തൈര് ചേർക്കുക.
(തൈര് കട്ടയില്ലാതെ ഇളക്കി യോജിപ്പിച്ചു വക്കുക.തൈര് ന്റെ പുളി അനുസരിച്ചു 1/2 cup to 3/4 cup )
തൈര് ചേർത്ത് 2 മിനിറ്റ് kazhiyumbol
തീ ഓഫ് ചെയ്തതിനു ശേഷം കുറച്ചു കറി വേപ്പിലയും വെളിച്ചെണ്ണയും2 tbsp ചേർത്ത് 2 മിനിറ്റ് മൂടി വക്കുക.
അടിപൊളി അവിയൽ റെഡി
















