യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് മരുന്ന് നൽകാൻ പുതിയ നിയന്ത്രണം ഏർപ്പെടുത്തി രാജ്യത്തെ സർക്കാർ. പ്രമേഹം, രക്തസമ്മർദം, ആസ്മ തുടങ്ങി വിട്ടുമാറാത്ത അവസ്ഥകളുള്ള വിദ്യാർഥികൾക്ക് മരുന്ന് നൽകുന്നതിനാണ് സ്വകാര്യ സ്കൂളുകൾ പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് മരുന്നുകളുടെ കൃത്യമായ വിവരം എന്നിവ നൽകാൻ സ്കൂൾ അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
കുട്ടിക്ക് വിട്ടുമാറാത്ത അസുഖമുണ്ടെങ്കിൽ മാതാപിതാക്കൾ സ്കൂളിലെ അഡ്മിനിസ്ട്രേഷനെയും നഴ്സിനെയും അറിയിക്കണം. സ്കൂളുമായി ഇത്തരത്തിൽ അങ്കുവെയ്ക്കുന്ന വിവരം സ്കൂൾ സമയങ്ങളിൽ വിദ്യാർഥികളുടെ ആരോഗ്യം നിരീക്ഷിക്കാൻ ഇതു സഹായകമാകും. കുട്ടികൾക്ക് സുരക്ഷിത ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ മാതാപിതാക്കൾ പൂർണമായും സഹകരിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
ആന്റിബയോട്ടിക്ക്, ഇൻസുലിൻ തുടങ്ങി സ്കൂൾ സമയത്ത് മരുന്ന് നൽകേണ്ടതുണ്ടെങ്കിൽ അക്കാര്യം സ്കൂളിനെ പ്രത്യകം അറിയിക്കണം. വിദ്യാർഥിയുടെ പേര്, മരുന്ന്, അളവ്, സമയം എന്നിവ വ്യക്തമാക്കുന്ന ഒരു മെഡിക്കൽ കുറിപ്പടി സഹിതമാണ് മരുന്നുകൾ സ്കൂൾ ക്ലിനിക്കിൽ സമർപ്പിക്കേണ്ടത്.
STORY HIGHLIGHT: new medicine policy for uae school
















