കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും. വോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്റെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. ലാളിത്യവും നീതിബോധവും കൊണ്ട് മാതൃകയായ പ്രവാചകന്റെ ജീവിതം സന്ദേശമായി ഉൾക്കൊണ്ടാണ് വിശ്വാസികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ആരാധാനാലയങ്ങൾ, മദ്രസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതാലങ്കാരം, നടത്തിയും, കൊടിതോരണങ്ങളും ഒരുക്കിയുമാണ് നബിദിനം വിശ്വാസികൾ വർണാഭമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിനത്തോട് അനുബന്ധിച്ച് റാലികളും, വിവിധ പരിപാടികളും നടന്നു.
















