ഓണക്കാലത്ത് 385 കോടിയുടെ വിറ്റുവരവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ നാല് വരെയുള്ള വിറ്റുവരവാണിത്. സബ്‌സിഡി ഉത്പന്നങ്ങളുടെ വിറ്റുവരവ് 180 കോടിയും സബ്‌സിഡി ഇതര ഇനങ്ങളുടേത് 205 കോടിയുമാണ്.
ജില്ലാ ഓണം ഫെയറുകള്‍ തുടങ്ങിയ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാല് വരെയുള്ള വിറ്റുവരവ് 194 കോടി രൂപയാണ്. ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് 5.12 കോടി രൂപയുമാണ്.
സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയില്‍ വില്‍പന എത്തിയത് ഓഗസ്റ്റ് 27-നായിരുന്നു.
ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വില്‍പന റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഓഗസ്റ്റ് 29-ന് വില്‍പന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബര്‍ ഒന്നിന് 22.2 കോടിയും 2-ന് 24.99 കോടിയും 3-ന് 24.22 കോടിയും കടന്നു.
















