വൈകീട്ട് ചായക്കൊപ്പം നല്ല നാടൻ കപ്പ വേവിച്ചാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചക്കപ്പ – 2 kg
- വെളിച്ചെണ്ണ – 8 – 10 സ്പൂണ്‍
- കറിവേപ്പില – 2 പിടി
- പച്ചമുളക് / കാന്താരി മുളക് – ചെറിയ എരുവിന് ആവശ്യമായത്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ ചെണ്ടയുടെ ആകൃതിയിൽ മുറിച്ചു , തൊലി കളഞ്ഞു നന്നായി കഴുകി എടുക്കുക. ഇനി കപ്പ മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി മൂടി വച്ച് നന്നായി വേവിക്കുക. കപ്പ നന്നായി വെന്താൽ വെള്ളം ഊറ്റി കളയുക. വെന്ത കപ്പ ഒരു തവി ഉപയോഗിച്ച് അല്പം കുത്തി ഉടയ്ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പിലയും മുളകും ഇട്ടു ഒന്ന് മൂപ്പിക്കുക. തീ കുറച്ചു വച്ചു, ഇതിലേക്ക് വേവിച്ചു ഉടച്ചു വച്ചിരിക്കുന്ന കപ്പ ചേർത്ത് ഇളക്കി വെള്ളം വലിയുമ്പോൾ തീ കെടുത്തുക. സ്വാദിഷ്ടമായ കപ്പ വേവിച്ചത് തയ്യാർ.
















