തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭചിദ്രം നടത്താൻ പ്രേരിപ്പിച്ചെന്ന കേസിൽ ചികിത്സാരേഖകൾ തേടി ക്രൈംബ്രാഞ്ച് ബംഗളൂരുവിലേക്ക്.
ആശുപത്രിയിൽ നിന്നും വിവരങ്ങൾ തേടാനാണ് തീരുമാനം. ഇരകളാക്കപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമവും തുടരുകയാണ്.
ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിയാണ് യുവതികൾ ഗർഭഛിദ്രം നടത്തിതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ നിന്ന് നേരിട്ട് വിവരം തേടാൻ അന്വേഷണസംഘം തീരുമാനിച്ചത്.
നോട്ടീസ് നൽകി രേഖകൾ ശേഖരിക്കും. ഓണ അവധിക്ക് ശേഷമാകും സംഘം ബംഗളൂരിലേക്ക് തിരിക്കുക.
















