കണ്ണൂർ: കണ്ണൂരിൽ കൈക്കൂലി പണവുമായി ആർടി ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.
സീനിയർ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷ് ആണ് പിടിയിലായത്. വാഹന രജിസ്‌ട്രേഷൻ, റീ രജിസ്‌ട്രേഷൻ തുടങ്ങിയ അപേക്ഷകരിൽ നിന്ന് ഏജന്റ് വഴിയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
ഇയാളിൽനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കണ്ണൂർ ആർടി ഓഫീസിലും രാത്രിയിൽ പരിശോധന നടത്തി. ദിവസങ്ങളായി ഇയാളെ വിജിലൻസ് നിരീക്ഷിച്ചുവരികയായിരുന്നു.
















