മഹാരാഷ്ട്രയില്‍ അരും കൊല. ഭാര്യയെ കൊലപ്പെടുത്തി 17 കഷ്ണങ്ങളാക്കി മൃതദേഹം പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. ഭര്‍ത്താവ് പിടിയിലായി. കൊലപാതക കാരണം അവ്യക്തമായി തുടരുകയാണ്. ഓഗസ്റ്റ് 30നാണ് 28 വയസുകാരി പര്‍വീണിന്റെ ഛേദിച്ച തല ഇഡ്ഗാ മേഖലയിലെ അറവുശാലയ്ക്ക് സമീപം കണ്ടെത്തുന്നത്. പര്‍വീണിന്റെ സഹോദരന്‍ സഹോദരിയെ കാണാനില്ലെന്ന പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തലഭാഗം കണ്ടെത്തിയത്. രണ്ട് ദിവസമായി വിളിച്ചിട്ടും മകളും മരുമകനും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍വീണും ഭര്‍ത്താവും താമസിക്കുന്നതിന് തമീപമുള്ള ഇഡ്ഗാ മേഖലയില്‍ നിന്ന് തലഭാഗം കണ്ടെത്തിയത്.
പിന്നാലെ, പൊലീസ് നടത്തിയ അന്വേഷണത്തില്‍ പര്‍വീണിന്റെ ഭര്‍ത്താവ് താഹാ അറസ്റ്റിലായി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പുറത്തായത് അരും കൊലയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ഭാര്യയെ കൊലപ്പെടുത്തി തല അറുത്ത് മൃതദേഹം 17 ഭാഗങ്ങളാക്കി മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി. നിലവില്‍ തല ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ല. മൊഴി മാറ്റി പറയുന്നതിനാല്‍ കൊലപാതക പ്രേരണ അടക്കം അവ്യക്തമായി തുടരുകയാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസ് അന്വേഷണത്തിനായി ഡിസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പര്‍വീണിന്റെ തലഭാഗം ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. തലഭാഗത്ത് മാരക പരുക്കുകളുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് താഹാ.
STORY HIGHLIGHT : Brutal murder in Maharashtra
















