കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ഇന്ന് നടപടി പ്രഖ്യാപിച്ചേക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞതിനേക്കാള്‍ ഭീകരമാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെന്നാണ് ഉന്നതതല വിലയിരുത്തല്‍. വിഷയത്തില്‍ നിയമസാധ്യത കൂടി പരിശോധിച്ചാണ് നടപടിക്ക് ഒരുങ്ങുന്നത്.
ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്ന പശ്ചാത്തലത്തില്‍ പൊലീസ് സേനയുടെ മുഖം രക്ഷിക്കുന്ന നടപടി ഉണ്ടാകണമെന്ന് പൊതുവികാരം. വിഷയത്തില്‍ അടിയന്തര പരിഹാരം വേണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടു
















