ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. സ്ഥിതി അത്യന്തം ആപൽക്കരമെന്ന് യുഎൻ. ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന് ഇസ്രായേൽ ഇനന്‍റലിജൻസ് വിഭാഗം ബന്ധുക്കളെ അറിയിച്ചു. 9 കുട്ടികൾ ഉൾപ്പെടെ 59 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഗാസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയെ തടയാനൊരുങ്ങിയിരിക്കുകയാണ് ഇസ്രായേൽ നാവിക സേന. ഗാസ സിറ്റി പിടിച്ചടക്കാൻ ആക്രമണം ശക്തമാക്കി ഇസ്രായേൽ. നഗരത്തിലെ മുഴുവൻ കെട്ടിടങ്ങളും ഇടിച്ചു നിരപ്പാക്കാനാണ് നീക്കം. ഗാസ സിറ്റിയിലെ പതിനാറ് നില കെട്ടിടത്തിൽ നിന്ന് താമസക്കാരോട് ഒഴിയാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ഗാസയിൽ നരകവാതിൽ തുറക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒഴിയാനുള്ള ഭീഷണി.
















