ഓണം ആഘോഷത്തിനിടെ റോഡിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി റോഡ് സുരക്ഷാ അതോറിറ്റി. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തുണ്ടായ വാഹന അപകടങ്ങളില്‍ 161 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം പത്ത് ദിവസത്തെ ഓണം ആഘോഷ രാവില്‍ 1629 റോഡ് അപകടങ്ങളുണ്ടായി. 161 പേര്‍ മരിച്ചു. 1261 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗതാഗത നിയമങ്ങള്‍ പാലിച്ച് യാത്ര ചെയ്യണമെന്ന് ഈ കണക്ക് കേള്‍ക്കുന്പോള്‍ തന്നെ മനസ്സിലാക്കണം. പിഴയല്ല പ്രധാനം ജീവനാണ് അതിനാല്‍ ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഉപയോഗിക്കാന്‍ മറക്കരുത്. ലൈന്‍ ട്രഫിക് പാലിച്ച് വാഹനം ഓടിക്കേണ്ടതാണ്. അമിതവേഗം, അശ്രദ്ധമായ ഓവര്‍ടേക്കിങ് എന്നിവ ഒഴിവാക്കണം. ദയവ് ചെയ്ത് ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കാതിരിക്കുക. ഗതാഗത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റോഡ് സുരക്ഷാ മാനേജ്മെന്റിന്റെ ശുഭയാത്ര പദ്ധതിയുടെ വാട്സ്അപ്പ് നമ്പറായ 9747001099 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.
















