വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. വെള്ളാപ്പള്ളി സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നുവെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു. എല്ലാമത വിഭാഗങ്ങളിലും ജാതിയിലും പ്രയാസങ്ങൾ നേരിടുന്നവരുണ്ടെന്നും അതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കണമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
















