രുചിയൂറും ഊത്തപ്പം തയ്യാറാക്കിയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല കിടിലന്‍ ക്രിസ്പി ഊത്തപ്പം തയ്യാറാക്കുനന്ത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
എണ്ണ – പാകത്തിന്
ദോശമാവ് – അര ലീറ്റര്‍
സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്
മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടാക്കുക. ചോശക്കല്ല് ചൂടായാല്‍ അതില്‍ എണ്ണ മയം പുരട്ടുക. അതിലേക്ക് ഒരു തവി മാവൊഴിച്ചു അധികം കനം കുറയാതെ പരത്തുക. തുടര്‍ന്ന് ഇതിനു മുകളില്‍ മൂന്നാമത്തെ ചേരുവകള്‍ എല്ലാം യോജിപ്പിച്ചു വിതറണം. അതിന് മുകളില്‍ എണ്ണയോ നെയ്യോ തൂവുക. അത് വെന്ത് കഴിയുമ്പോള്‍ മറിച്ചിട്ട് നന്നായി മൊരിയുമ്പോള്‍ ചൂടോടെ വിളമ്പാം.
















