ഇന്ത്യൻ- യുഎസ് ബന്ധം വഷളാകുന്ന സാഹചര്യത്തിൽ പുതിയ തീരുമാനങ്ങളുമായി രാജ്യം. ഇപ്പോഴിതാ അമേരിക്കൻ ബ്രാൻഡുകൾ ഒഴിവാക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ രംഗത്ത് വന്നിരിക്കുകയാണ്.
പ്രമുഖ അമേരിക്കൻ ടൂത്ത് പേസ്റ്റ് ബ്രാൻഡായ പാമോലിവിന്റെ എതിരാളിയായി കോൾഗേറ്റിനെ രംഗത്തെത്തിക്കാനാണ് പുതിയ നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രാദേശികമായ പ്രോഡക്ടുകളെത്തിക്കാനാണ് ശ്രമം.
ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വിദേശ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ ഒരു പട്ടിക തയ്യാറാക്കണമെന്നും കുട്ടികളും യുവജനങ്ങളും തുടങ്ങി എല്ലാ പൗരന്മാരും അവ ഉപേക്ഷിക്കാൻ തയാറാകണമെന്നാണ് ആഹ്വാനം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഈ നിർണായക നീക്കങ്ങൾ ഉടലെടുത്തത്. ട്രംപിന്റെ നീക്കത്തിന് ബദലായി മക്ഡൊണാൾഡ്‌സ് , പെപ്‌സി എന്നിവയ്ക്ക് ബദലൊരുക്കാനാണ് മോദിയുടെ നീക്കം.
അതേസമയം, അമേരിക്കൻ ബ്രാൻഡുകളെ ബഹിഷ്‌കരിക്കാൻ വാട്ട്‌സ്ആപ്പ് കാമ്പെയ്‌ൻ ആരംഭിക്കാനാണ് രാജ്യതലത്തിലെ തീരുമാനം. എന്തൊക്കെ വർജിക്കണം, എന്തെല്ലാം ഉപയോഗിക്കണമെന്നാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 11 ബില്യൺ ഡോളർ വിലമതിക്കുന്ന കമ്പനിയായ ഡാബർ, കോൾഗേറ്റ് പാക്കേജിംഗിനോട് സാമ്യമുള്ള ബ്രാൻഡ് ചെയ്യാത്ത ടൂത്ത്‌പേസ്റ്റ് പായ്ക്കുകളുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന പത്ര പരസ്യം ഇന്ത്യ പുറത്തെത്തിച്ചിരുന്നു.
ദി സ്വദേശി ചോയിസ് എന്ന ടാഗ് ലൈനിലാണ് പത്രങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. നമ്മുടെ രാജ്യമാണ് വലുതെന്നും വൈദേശിക ശക്തികൾക്ക് പിന്നാലെ പോകരുതെന്നും അത്തരം രാജ്യങ്ങളുടെ സാധനങ്ങൾ ബഹിഷ്കരിക്കണമെന്നുമാണ് പരസ്യത്തിന്റെ ഇതിവൃത്തം. മേയ്ഡ് ഇൻ ഇൻഡ്യ. ഫോർ ഇൻഡ്യൻസ് എന്നുമാണ് ടാഗ് ലൈനിനൊപ്പം ചേർത്തിരിക്കുന്നത്. ഇതെല്ലാം അമേരിക്കയ്ക്കയുടെ നീക്കങ്ങൾക്ക് ബദലായി രാജ്യം നീങ്ങുന്നെന്ന സന്ദേശമാണ് നൽകുന്നത്.
സ്വാതന്ത്ര്യ സമര പോരാട്ട കാലത്തെ സ്വദേശി മുന്നേറ്റവും ബഹിഷ്കരണ പ്രസ്ഥാനത്തിന്റെ ബാക്കിയായുമാണ് 2025 ലെ നീക്കത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്.
content highlight: Ind vs US
















