ക്രെറ്റ ഇലക്ട്രിക് ലൈനപ്പിലേക്ക് മൂന്ന് വകഭേദങ്ങളുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. 42 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് എക്‌സലൻസും ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് എക്‌സിക്യൂട്ടീവ് ടെക് വേരിയന്‍റും, 51.4 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എക്‌സിക്യൂട്ടീവ് (O) വേരിയന്‍റും ഉൾപ്പെടുന്നതാണ് ക്രെറ്റ ഇലക്ട്രിക്കിന്‍റെ പുതിയ ലൈനപ്പ്.
ഇതിലെ 42 കിലോവാട്ട് ബാറ്ററി പായ്‌ക്ക് 420 കിലോമീറ്ററും, 51.4 കിലോവാട്ട് ബാറ്ററി പായ്‌ക്ക് 510 കിലോമീറ്ററും റേഞ്ച് നൽകും.
42 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് എക്‌സിക്യൂട്ടീവ് ടെക്കിന്‍റെ വില 18.99 ലക്ഷം രൂപയും (എക്‌സ്-ഷോറൂം), 51.4 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള ഹ്യുണ്ടായ് ഇലക്ട്രിക് എക്‌സിക്യൂട്ടീവ്(O) വേരിയന്‍റിന്‍റെ വില 19.99 ലക്ഷം രൂപയും 42 kWh ബാറ്ററി പായ്ക്കുള്ള ഹ്യുണ്ടായ് ഇലക്ട്രിക് എക്‌സലൻസിന്‍റെ വില 21.29 ലക്ഷം രൂപയുമാണ്. മൂന്ന് വകഭേദങ്ങളും ഇപ്പോൾ മാറ്റ് ബ്ലാക്ക്, ഷാഡോ ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. പുതിയ വകഭേദങ്ങൾക്കായുള്ള ബുക്കിങ് ഹ്യുണ്ടായുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിച്ചോ നടത്താം
42 കിലോവാട്ട് ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് എക്‌സിക്യൂട്ടീവ് ടെക്കിൽ വോയ്‌സ്-എനേബിൾഡ് സ്‌മാർട്ട് പനോരമിക് സൺറൂഫ്, എക്കോ ഫ്രണ്ട്ലി ലെതർ സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണ, പിൻ വിൻഡോ സൺഷെയ്‌ഡ് തുടങ്ങിയ സവിശേഷതകൾ ഉണ്ട്.
അതേസമയം 51.4 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് എക്‌സിക്യൂട്ടീവ് (O) വേരിയന്‍റിൽ വോയ്‌സ്-എനേബിൾഡ് സ്‌മാർട്ട് പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണ, പിൻ വയർലെസ് ചാർജർ എന്നിവയുമുണ്ട്. കൂടാതെ, സുരക്ഷാ സവിശേഷതയായി ഡാഷ്‌ക്യാമും ഉണ്ട്.
ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് എക്‌സലൻസിൽ റിയർ ചാർജർ വയർലെസ്, മെമ്മറി സീറ്റും വെൽക്കം റിട്രാക്റ്റ് ഫങ്‌ഷനും ഉള്ള 8-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രമീകരിക്കാവുന്ന വാക്ക്-ഇൻ സവിശേഷതയുള്ള 8-വേ ഇലക്ട്രിക്കലി പവർ പാസഞ്ചർ സീറ്റ്, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഐടി ഡിവൈസ് ഹോൾഡറും പിൻവലിക്കാവുന്ന കപ്പ് ഹോൾഡറും ഉള്ള മടക്കാവുന്ന സീറ്റ്ബാക്ക് ടേബിൾ, പരിസ്ഥിതി സൗഹൃദ സീറ്റുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.
സുരക്ഷാ സവിശേഷതകളിലേക്ക് പോകുമ്പോൾ, ക്രെറ്റ ഇലക്ട്രിക് എക്‌സലൻസിൽ 20 സവിശേഷതകളുള്ള ഹ്യുണ്ടായി സ്‌മാർട്ട്സെൻസ് ലെവൽ 2 ADAS, ഡാഷ്‌ക്യാം, സറൗണ്ട് വ്യൂ മോണിറ്റർ (SVM), ബ്ലൈൻഡ്-സ്പോട്ട് വ്യൂ മോണിറ്റർ (BVM), ഫ്രണ്ട് പാർക്കിങ് സെൻസർ, ടെലിമാറ്റിക്‌സ് സ്വിച്ചുകളുള്ള ഒരു ഇലക്ട്രോക്രോമിക് മിറർ (ECM) എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് പ്രീമിയം വേരിയന്‍റിൽ എക്കോ ഫ്രണ്ട്ലി ലെതർ സീറ്റുകൾ, ഫ്രണ്ട് വെന്‍റിലേറ്റഡ് സീറ്റുകൾ, 8-വേ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും ഉണ്ട്.
















