സ്ത്രീ ശരീരത്തിലെ സുരക്ഷിതമായ അവയവമാണ് ഗർഭപാത്രം. പൊക്കിള്‍കൊടിയിലൂടെ കുഞ്ഞിന് പോഷകങ്ങളും ഓക്‌സിജനും പകര്‍ന്നുനല്‍കുന്നത് ഗര്‍ഭാശയത്തിൽ രൂപംകൊള്ളുന്ന അവയവമായ പ്ലാസന്റയാണ്. എന്നാൽ ഈ പ്ലാസന്റ സുരക്ഷിതമാണോ?? ഈ അടുത്ത കാലത്ത് മനുഷ്യ പ്ലാസന്റയില്‍ കണ്ടെത്തിയത് അഞ്ച് മില്ലിമീറ്ററില്‍ താഴെ വലിപ്പമുളള മൈക്രോപ്ലാസ്റ്റിക് കണികകളാണ്. ജനനത്തിന് മുന്‍പ് തന്നെ മൈക്രോ പ്ലാസ്റ്റിക് ഗര്‍ഭസ്ഥ ശിശുക്കളുടെ ശരീരത്തില്‍ എത്തുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.എന്നാൽ ഇത് എങ്ങൻെ സംഭവിക്കുന്നു എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.പല ഗവേഷണങ്ങളും ഇതേ സംബന്ധിച്ച് നടന്നിട്ടുണ്ടെങ്കിലും മൈക്രോപ്ലാസ്റ്റിക് കണികകള്‍ എങ്ങനെ ശരീരത്തിലൂടെ സഞ്ചരിക്കുന്നു എന്നും ഗര്‍ഭസ്ഥ ശിശുവിനെ എങ്ങനെ ബാധിക്കുന്നു എന്നും ശാസ്ത്രജ്ഞര്‍ മനസിലാക്കിവരുന്നതേയുള്ളൂ.
ഭക്ഷണം, വെളളം, വായൂ എന്നിവയിലൂടെ മൈക്രോപ്ലാസ്റ്റിക് ശരീരത്തില്‍ പ്രവേശിക്കാം. ഇവ രക്തപ്രവാഹത്തില്‍ ഒരിക്കല്‍ പ്രവേശിച്ചാല്‍ പ്ലാസന്റയിലും എത്തും. ഗര്‍ഭപാത്രത്തെ സംരക്ഷിക്കുന്ന പ്ലാസന്റയിലേക്ക് മൈക്രോപ്ലാസ്റ്റിക് തുളച്ചുകയറപ്പെടും എന്നാണ് പറയുന്നത്. മൈക്രോപ്ലാസ്റ്റിക് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, നീര്‍വീക്കം, കോശ സിഗ്നലുകളിലെ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമായേക്കാമെന്നും ഇവയെല്ലാം ഗര്‍ഭപിണ്ഡത്തിന്റെ സാധാരണ വളര്‍ച്ചയെയും വികാസത്തെയും തടസ്സപ്പെടുത്തുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പ്ലാസന്റയുടെ കലകളില്‍ മൈക്രോപ്ലാസ്റ്റിക്‌സിന്റെ സാന്നിധ്യം കണ്ടെത്തിയത് ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു. ഇത് മാസം തികയാതെയുള്ള ജനനങ്ങള്‍ക്കോ പ്ലാസന്റയുടെ പ്രവര്‍ത്തനം കുറയാനോ കാരണമാകാം. മൃഗങ്ങളില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
അപകടം ഒഴിവാക്കാൻ ഇവ ശ്രദ്ധിക്കുക
1. ഗര്‍ഭിണികള്‍ ഭക്ഷണം കഴിക്കാന്‍ പ്ലാസ്റ്റിക് പാത്രങ്ങളും പ്ലാസ്റ്റിക് ഗ്ലാസുകളും ഒഴിവാക്കുക. പകരം ഗ്ലാസ് അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിക്കുക.
2. പ്ലാസ്റ്റിക്കില്‍ പായ്ക്ക് ചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.
3. ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്നതിനും ഭാവി തലമുറകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും കൂടുതല്‍ അവബോധവും മുന്‍കരുതലും സ്വീകരിക്കേണ്ടതാണ്. ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്നതിനും വരും തലമുറകള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും അവബോധവും മുന്‍കരുതല്‍ നടപടികളും കൂടുതല്‍ ഗവേഷണങ്ങളും വേണ്ടിവരും.
















