നിത്യവും ഒന്നോ രണ്ടോ ആപ്പിളുകള്‍ കഴിച്ചാല്‍ തന്നെ അത് ശരീരത്തില്‍ ചില അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കും. ആപ്പിളിന്റെ ആരോഗ്യഗുണങ്ങള്‍ പരിശോധിക്കാം.
രോഗപ്രതിരോധം
ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ആപ്പിള്‍ നിത്യവും കഴിക്കുന്നത് ഫ്രീ റാഡിക്കളുകള്‍ ശരീരത്തിനുണ്ടാക്കുന്ന ദോഷത്തില്‍ നിന്ന് നമ്മുക്ക് ഒരു സംരക്ഷണ കവചമൊരുക്കുന്നു. ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആപ്പിളില്‍ ക്വെര്‍സെറ്റിന്‍ എന്ന ശക്തമായ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇച് പലവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കുന്നു.
ഹൃദയാരോഗ്യം
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, പൊട്ടാസ്യം മുതലായവ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നിത്യവും ആപ്പിള്‍ കഴിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.
കുടലിന്റെ ആരോഗ്യം
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഫൈബര്‍ കുടലിലെ നല്ല ബാക്ടീരികളെ പോഷിപ്പിക്കുകയും കുടലിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ആപ്പിളിലെ ഫൈബര്‍ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്ന പ്രക്രിയ സാവധാനത്തിലാക്കുന്നു. അതിനാല്‍ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നു.
















