മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിച്ച് മന്ത്രി രംഗത്തെത്തിയത്. ‘മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കാ… പിറന്നാൾ ആശംസകൾ’, എന്നാണ് മന്ത്രി കുറിച്ചത്.
പ്രമുഖരടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. തലസ്ഥാനത്ത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
















