ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ തകർത്തു. ഇന്നലെമാത്രം 67 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസ കീഴടക്കാൻ കൂടുതൽ ശക്തമായ ആക്രമണങ്ങൾക്ക് ഒരുങ്ങുകയാണെന്ന് ഇസ്രായേൽ സേന അറിയിച്ചു.
ആക്രമണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ലക്ഷക്കണക്കിന് ഫലസ്തീനികളോട് തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞു പോകാനാണ് സേന നിർദേശിച്ചിരിക്കുന്നത്. ഗാസയിലെ മറ്റൊരു ബഹുനില കെട്ടിടം കൂടി ഇസ്രായേൽ ബോംബിട്ട് തകർത്തു.
ഇവിടെയുള്ള താമസക്കാരോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് ബോംബിങ് നടന്നത്. 67 പേരെയാണ് ഇന്നലെ ഇസ്രായേൽ കൊന്നുതള്ളിയത്. ഇവരിൽ പകുതിയിലേറെ പേരും ഗാസയിലുള്ളവരാണ്.
















