എറണാകുളം കോതമംഗലത്ത് ഒഴുക്കിൽപ്പെട്ട പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് വീട്ടിൽ ശിവന്‍റെ ഭാര്യ ലീല (56) യാണ് മരിച്ചത്.
വൈകിട്ട് 4.30 ഓടെ പരീക്കണ്ണി പുഴയിൽ കണ്ണാടിക്കോട് ഭാഗത്ത് ആയിരുന്നു അപകടം. പുഴയിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴ്ന്ന പേരക്കുട്ടിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ലീല ഒഴുക്കിൽ പെടുകയായിരുന്നു.
പേരക്കുട്ടി 11 വയസുള്ള അദ്വൈതിനെ സമീപത്ത് ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. ലീലയെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
















