ജബൽപുർ: മധ്യപ്രദേശ് ജബൽപൂരില്‍ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. റാഞ്ചി സ്വദേശി ആനന്ദ് ചോക്സെയുടെ ഭാര്യ ശുഭാംഗിയാണ് സിസേറിയൻ വഴി 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകിയത്. ഇത് വളരെ അപൂർവമായ സംഭവമാണെന്ന് സർക്കാർ റാണി ദുർഗാവതി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
തങ്ങള്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് ഗൈനക്കോളജിസ്റ്റും യൂണിറ്റ് മേധാവിയുമായ ഡോ. ഭാവന മിശ്ര പറഞ്ഞു. “സാധാരണയായി ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ 24 മണിക്കൂറും നിരീക്ഷിക്കാറുണ്ട്.
നിലവിൽ നവജാതശിശുവിനെ എസ് എൻ സി യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞ് ആരോഗ്യവാനാണ്. ജന്മനാ ഉണ്ടാകുന്ന രോഗങ്ങൾ വരാനുള്ള സാധ്യതയുള്ളതുകൊണ്ട് കുഞ്ഞിനെ നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഡോ. മിശ്ര കൂട്ടിച്ചേർത്തു.
















