പത്തനംതിട്ട: പൊലീസ് ക്രൂരത വെളിപ്പെടുത്തി മുൻ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. യുഡിഎഫ് ഭരണകാലത്ത് തന്നെ ലോക്കപ്പ് മർദ്ദനത്തിന് വിധേയമാക്കിയെന്ന് എസ്എഫ്‌ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് പറയുന്നു.
മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസർമാർ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി ഐ മധുബാബു തന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തുവെന്നും ജയകൃഷ്ണന്‍ കുറിപ്പിൽ പറയുന്നുണ്ട്.
തന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണമെന്നും പൊലീസ് മർദനത്തിന് പിന്നാലെ ആറ് മാസം മെഡിക്കൽ കോളേജിൽ ചികിത്സതേടി അന്നത്തെ ഭരണകൂടം തന്നെ മൂന്ന് മാസത്തിൽ അധികം ജയിലിൽ അടച്ചുവെന്നും ജയകൃഷ്ണൻ പറയുന്നു.
















