ഉണ്ണിയപ്പം എന്നും മലയാളികളുടെ ഇഷ്ട പലഹാരമാണ്. പരമ്പരാഗതമായ ഒരു പലഹാരമായ ഉണ്ണിയപ്പം ഉണ്ടാക്കാൻ ഇനി പാടുപെടേണ്ട. ബാക്കി വന്ന ദോശ മാവ് കൊണ്ട് നല്ല രുചികരമായ ഉണ്ണിയപ്പം ഉണ്ടാക്കാൻ കഴിയും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകള്‍
ദോശമാവ് – ഒന്നരക്കപ്പ്
ഗോതമ്പ് പൊടി – അര കപ്പ്
തേങ്ങ ചിരകിയത് – ഒരു കപ്പ്
ശർക്കരപാനി – മധുരത്തിന്
നെയ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്നരക്കപ്പ് ദോശമാവിലേക്ക് അര കപ്പ് ഗോതമ്പ് പൊടി ചേർത്ത് നന്നായി ഇളക്കാം. ശേഷം ചിരകിയ തേങ്ങാ നെയ്യിൽ വറുത്ത് കോരം. ഇത് ഇളക്കി വെച്ചിരിക്കുന്ന മാവിലേക്ക് ചേർത്ത് ഇളക്കുക. ശേഷം മധുരത്തിന് ആവശ്യമായ ശർക്കരപാനി ചേർത്ത് ഇളക്കുക. നല്ലോണം ഇളക്കി ഉണ്ണിയപ്പം പരുവത്തിനു മാവ് ആക്കിയെടുക്കുക. ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ നെയ്യും എണ്ണയും ചേർത്ത് ഒഴിച്ചു വറുത്തു കോരുക. ടേസ്റ്റി ഉണ്ണിയപ്പം റെഡി.
















