ഹിമാചൽ പ്രദേശിലെ കാലവർഷക്കെടുതിയില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 366 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
4079 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. 3,390 വീടുകളാണ് തകർന്നത്. 135 തവണ മണ്ണിടിച്ചിലും 95 പ്രാവശ്യം മിന്നൽ പ്രളയവും 45 തവണ മേഘവിസ്ഫോടനങ്ങളുമാണ് സംസ്ഥാനത്ത് ഈ കാലയളവിൽ റിപ്പോര്‍ട്ട് ചെയ്തത്.
















