തിരുവനന്തപുരം: മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവാത്മകമായ അഭിനയാവിഷ്‌കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സര്‍ഗ്ഗപ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.
വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
പിറന്നാള്‍ദിനത്തില്‍ എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. കടലിന്റെ തീരത്ത് തന്റെ ലാന്‍ഡ് ക്രൂയിസറില്‍ ചാരി നില്‍ക്കുന്ന ഫോട്ടോയാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
















