ചില പാനീയങ്ങൾ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നതിലൂടെ മികച്ച ഉറക്കം കൂടി നല്‍കാറുണ്ട്. 18നും 60നും ഇടയിൽ പ്രായമുള്ളവര്‍ ദിവസം കുറഞ്ഞത് 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ മുതിര്‍ന്നവര്‍ക്ക് പ്രത്യേകിച്ച് ഓഫിസ് ജോലി അടക്കം ചെയ്യുന്നവര്‍ക്ക് ഇത്ര മണിക്കൂറൊന്നും ഉറങ്ങാൻ കഴിയണമെന്നില്ല. പകല്‍ ജോലിചെയ്ത ക്ഷീണമാണ് ഇതിന് കാരണമാകുന്നത്. നിങ്ങള്‍ക്കും ഇങ്ങനെ രാത്രി ആകുമ്പോള്‍ വല്ലാത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ. എങ്കില്‍ രാത്രി കുടിക്കാൻ പറ്റിയ ഒരു എനര്‍ജി ഡ്രിങ്ക് ഉണ്ടാക്കി നോക്കിയാലോ?
ചേരുവകൾ
വാഴപ്പഴം- 1
ബദാം പാൽ-1 കപ്പ്
ബദാം ബട്ടർ- 1 ടേബിൾസ്പൂൺ
ഐസ്-1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ബനാന ആൽമണ്ട് സ്മൂത്തി വെറും അഞ്ച് മിനിറ്റിൽ ഉണ്ടാക്കാം. ഇതിനായി ആദ്യം മിക്സിയുടെ ജാറെടുക്കാം. ശേഷം അതിലേക്ക് എടുത്തുവെച്ചിരിക്കുന്ന വാഴപ്പഴം ഇടാം. ഇനി ഇതിന് മുകളിലേക്ക് ബദാം ബട്ടർ ചേർത്ത് നൽകാം. തുടർന്ന് ഒരു കപ്പ് പാൽ ഇതിലേക്ക് ഒഴിച്ചു നൽകാം. ഇത് ഇനി ചെറുതായി അടിച്ചെടുക്കാം. ശേഷം ജാർ തുറത്ത് ഐസ് കട്ടകൾ കൂടി ചേർത്ത് വീണ്ടും അടിച്ചെടുക്കാം. ഇതോടെ നല്ല സ്വീറ്റി സ്മൂത്തി റെഡി.
















