പാലക്കാട്: ബീവറേജസ് കോര്‍പറേഷന്റെ കൊല്ലങ്കോട് മദ്യ വില്‍പന കേന്ദ്രത്തില്‍ മോഷണം. ഭിത്തി തുരന്ന മോഷ്ടാക്കള്‍ മദ്യം കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടു കൂടിയാണ് മോഷണം നടന്നത്.
കൊല്ലങ്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന കേന്ദ്രത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
മദ്യക്കുപ്പികള്‍ ചാക്കുകളില്‍ നിറച്ച് പുറത്തേക്ക് കടത്തുകയായിരുന്നു. മദ്യവില്‍പന കേന്ദ്രത്തില്‍ കളക്ഷന്‍ തുക ഉള്‍പ്പെടെ ഉണ്ടായിരുന്നു എങ്കിലും മദ്യം മാത്രമാണ് കടത്തിയത്.
















