കൊച്ചി: ശ്രീനാരായണഗുരു വിവാദത്തിൽ വിശദീകരണവുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്.
നാരായണ ഗുരുവിന്റെ ആദർശങ്ങൾ പിൻപറ്റുന്ന പാർട്ടിയാണ് ബിജെപിയെന്നും ബിജെപി ഓഫീസുകൾ കേന്ദ്രീകരിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഹിന്ദു ആചാര്യനും അദ്വൈതിയുമാണ് നാരായണ ഗുരുവെന്നും കൃഷ്ണദാസ് കുറിപ്പിൽ പറയുന്നു. ടി പി സെൻകുമാറിന്റെയും ബാഹുലേയന്റെയും വിമർശനങ്ങൾക്ക് പിന്നാലെയാണ് പി കെ കൃഷ്ണദാസിന്റെ കുറിപ്പ്.
















