ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഭരണഘടന ബെഞ്ച് പരിശോധിക്കട്ടെ. ശബരിമലയിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും കാര്യങ്ങളെല്ലാം സുഖമായി നടക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവസ്വം ബോർഡിന് ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ല. തെരഞ്ഞെടുപ്പ് സമയത്ത് ആയിപ്പോയി എന്നത് മാത്രമാണ് വിഷയം. ശബരിമല വികസനം മാത്രമാണ് ബോർഡിൻ്റെ ലക്ഷ്യം. ശ്രീ നാരായണ ഗുരുവിൻ്റെ വാക്ക് മൃതസഞ്ജീവനിയാകുന്ന കാലഘട്ടമാണിത്.
ഇന്ത്യയിൽ സാമൂഹ്യ വ്യവസ്ഥിതിയിൽ മുൻപന്തിയിലാണ് കേരളമുള്ളത്. ഇതിനെല്ലാം വിത്തുപാകിയത് ശ്രീ നാരായണ ഗുരു ദേവൻ അടക്കമുള്ള സാമൂഹ്യ പരിഷ്‌കർത്താക്കളാണെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
















