പിറന്നാള്‍ദിനത്തില്‍ എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടി. കടലിന്റെ തീരത്ത് തന്റെ ലാന്‍ഡ് ക്രൂയിസറില്‍ ചാരി നില്‍ക്കുന്ന ഫോട്ടോയാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇന്നലെ മുതല്‍ നടന് പിറന്നാളാശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പങ്കുവെക്കുന്ന ചിത്രമായതിനാല്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കുറച്ചു കാലമായി സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഇന്ന് പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് മറ്റ് പല പുതിയ സിനിമകളുടെ അപ്‌ഡേറ്റുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
















