പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സല (75 )യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ടു മുതല്‍ വത്സലയെ കാണാനില്ലായിരുന്നുവെന്ന് സഹോദരി പാലക്കാട് സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തു തന്നെ വത്സലയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
















