കോഴിക്കോട്: മുന്‍ മന്ത്രി കെ ടി ജലീലിന്റെ ആരോപണത്തില്‍ വിശദീകരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ ഫിറോസ്.
രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇതുവരെ ചെയ്തിട്ടില്ലെന്ന് പി കെ ഫിറോസ് പറഞ്ഞു. ലീഗിന്റെ വിശ്വാസ്യതയാണ് സിപിഐഎമ്മിന് പ്രശ്‌നമെന്ന് ഫിറോസ് പറഞ്ഞു. വിദേശത്ത് കെഎംസിസി വേദിയിലായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം.
‘ആ വിശ്വാസ്യതയില്‍ പോറല്‍ ഏല്‍പ്പിക്കാനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരനായ എന്റെ പിതാവ് പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു. പിതാവ് ബിസിനസുകാരന്‍ കൂടിയായിരുന്നു. പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും നടത്തിയ പിതാവ് ആണ് മാതൃക’, ഫിറോസ് പറഞ്ഞു. അഭിമാനത്തോടെ ഇത് പറയുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മനുഷ്യരെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















