യുഎഇയിൽ ഇന്നു രാത്രി മുതൽ 4 മണിക്കൂർ നേരം ചന്ദ്രഗ്രഹണവും രക്തചന്ദ്രനെയും കാണാം. രാത്രി 8.15 മുതൽ അർധരാത്രി 1.15 വരെയാണ് ഈ ദൃശ്യം അനുഭവമാക്കുന്നത്. സൂര്യൻ, ഭൂമി, ചന്ദ്രൻ ഒരു നേർ രേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ഗ്രഹണം കാണാൻ ഷാർജയിലെ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ തത്സമയ സംപ്രേഷണം വൈകിട്ട് 7.30 മുതൽ രാത്രി 11.50 വരെയുണ്ടാകും.
ഗ്രഹണം നഗ്ന നേത്രംകൊണ്ട് കാണാനാവുമെന്ന് ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്റർ ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് പറഞ്ഞു. ഈ വർഷം നടക്കുന്ന രണ്ടാമത്തെ ഗ്രഹണമാണിത്.
STORY HIGHLIGHT: view the total lunar eclipse
















