കഴിഞ്ഞ ദിവസം മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തിയതിയിരുന്നു പിന്നാലെ അതിന് മുന്‍പുള്ള വീഡിയോ തമാശ രൂപേണ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടി. സാരി ഉടുത്ത് മുല്ലപ്പൂ തലയില്‍ വെച്ച് എയര്‍പോര്‍ട്ടില്‍ വരുന്നതും ലോഞ്ചില്‍ നിന്ന് ആഹാരം കഴിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
‘ഫൈന്‍ അടിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രഹസനം’ എന്നാണ് തമാശരൂപേണ നവ്യ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതോടെ അടുത്ത വൈറല്‍ വീഡിയോയായി മാറി. കമന്റുമായി രമേഷ് പിഷാരടിയടക്കമുളളവരും എത്തി ‘അയാം ഫൈന്‍ താങ്ക്യൂ’ എന്നാണ് പിഷാരടി കുറിച്ചത്. ‘അവര്‍ ഫൈന്‍ അടക്കട്ടെ വരൂ നമുക്ക് അടുത്ത റീല്‍സ് കാണാം’, ‘ഏത് മൂഡ്… ഫൈന്‍ മൂഡ്’, ‘ഒന്നേ മുക്കാല്‍ ലക്ഷത്തിന്റെ തല’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
View this post on Instagram
നവ്യ പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. സംഭവത്തെ പറ്റി നവ്യ തന്നെയാണ് പുറത്ത് പറഞ്ഞത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം നടി പങ്കുവെച്ചത്.
















