ഊർജ്ജവും ഉന്മേഷവും സമാധാനവും നൽകുന്ന അന്തരീക്ഷം വീടിനുള്ളിൽ സൃഷ്ടിക്കാൻ റൂം ഫ്രഷ്നറുകൾ സഹായിക്കും. അവ അധിക വില കൊടുത്ത് കടയിൽ നിന്നും വാങ്ങേണ്ട, പകരം വീട്ടിൽ തന്നെ തയ്യാറാക്കാം
ഓറഞ്ച് ഗ്രാമ്പൂ
ഓറഞ്ചിൻ്റെ തൊലി ഉണങ്ങിയെടുത്തതിനൊപ്പം ഗ്രാമ്പൂ കൂടി ചേർത്ത് ഒരു പാത്രത്തിൽ മുറിക്കുള്ളിൽ വയ്ക്കുന്നത് ഉന്മേഷവും പകരുന്ന സുഗന്ധം പകരുന്നതിന് നല്ലതാണ്.
ബേക്കിങ് സോഡ ലാവൻഡർ ഓയിൽ
രണ്ട് ടേബിൾസ്പൂൺ ബേക്കിങ് സോഡയിലേയ്ക്ക് 25 തുള്ളി ലാവെൻഡർ എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലയ്ക്ക് അൽപം വെള്ളവും ചേർക്കാം. ഇതൊരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി കുലുക്കിയെടുക്കാം.
എസെൻഷ്യയിൽ ഓയിൽ
ഒരു പാത്രം വെള്ളം തിളപ്പിച്ചെടുക്കാം. അതിലേയ്ക്ക് ഏതാനും തുള്ളി എസെൻഷ്യൽ ഓയിൽ ചേർക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.
ലാവെൻഡർ സുഗന്ധം
ഒരു ചെറിയ കുപ്പിയിലേയ്ക്ക് 15 തുള്ളി ലാവെൻഡർ എണ്ണയും 15 തുള്ളി ചമോമൈൽ എണ്ണയും ചേർക്കാം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ വാനില സത്തും ചേർത്തിളക്കി യോജിപ്പിക്കാം. ഇതൊരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി കുറച്ച് വെള്ളം കൂടി ചേർത്ത് യോജിപ്പിച്ച് ഉപയോഗിക്കാം.
ചെടികൾ
ജെറേനിയം, പെപ്പർമിന്റ്, റോസ്മേരി, ലാവെൻഡർ തുടങ്ങിയവ ഉണങ്ങിയോ അല്ലാതെയോ ഒരു പാത്രത്തിൽ അല്ലെങ്കിൽ ഫ്ലവർ വെയ്സിൽ വയ്ക്കുന്നത് മുറികളിൽ സുഗന്ധം നിൽക്കാൻ സഹായിക്കും.
















