റാസല്‍ഖൈമ സഫാരിമാളില്‍ ഒരു മാസത്തോളം നീളുന്ന റാഖോത്സവം പരിപാടികള്‍ക്ക് തുടക്കമായി. തിരുവോണനാളില്‍ നടന്ന ചടങ്ങില്‍ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ സലീം റാഖോത്സവം പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. കേരളത്തനിമ ഒട്ടുംചോരാതെ മാവേലി, പുലിക്കളി, ചെണ്ടമേളം, കഥകളി തുടങ്ങി കേരള കലാരൂപങ്ങളുടെ ഘോഷയാത്രയുടെ അകമ്പടിയോടെ ആയിരുന്നു റാഖോത്സവത്തിന് തുടക്കംകുറിച്ചത്.
സെപ്റ്റംബര്‍ അഞ്ച് മുതല്‍ 27 വരെ നീളുന്ന റാഖോത്സവം പരിപാടികളില്‍ കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരങ്ങള്‍, ഫാഷന്‍ ഷോ, പായസ മത്സരങ്ങള്‍, എ.ഐ വർക്ഷോപ്പുകള്, ചെസ് മത്സരങ്ങള്‍, പൂക്കള മത്സരങ്ങള്‍, പാചകമത്സരങ്ങള്‍, മാജിക്ക് ഷോ, മുട്ടിപ്പാട്ട്, സിനിമാറ്റിചര്‍ച്ചകള്‍ തുടങ്ങി നിരവധി പരിപാടികളാണ് റാഖോത്സവം സീസണ്‍ ഒന്നിൽ ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് സഫാരി റാസല്‍ഖൈമയിൽ എന്നും മുന്‍പന്തിയിലുണ്ടാകുമെന്നും, സഫാരിയെ റാസല്‍ഖൈമയിലെ ജനങ്ങള്‍ ഇരുകൈനീട്ടി സ്വീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
STORY HIGHLIGHT: rakotsavam begins at ras al khaimah
















