അനുവദിച്ച സ്ഥലങ്ങളിലല്ലാതെ പാർക്ക് ചെയ്യുന്ന ഇന്ധന ട്രക്കുകൾക്ക് 20,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അജ്മാൻ സർക്കാർ മുന്നറിയിപ്പുനൽകി. ജനവാസ മേഖലകളിൽ അപകടസാധ്യതകൾ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമം കർശനമായി നടപ്പാക്കാൻ എമിറേറ്റിലെ സുപ്രീം എനർജി കമ്മിറ്റിയെ അധികാരപ്പെടുത്തി അജ്മാൻ സർക്കാർ ഉത്തരവിറക്കി.
ആദ്യ ലംഘനത്തിന് 5,000 ദിർഹം, രണ്ടാംതവണ ആവർത്തിച്ചാൽ 10,000 ദിർഹം, മൂന്നാം തവണയും ആവർത്തിച്ചാൽ 20,000 ദിർഹം എന്നിങ്ങനെ പിഴ ഈടാക്കും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് കനത്തപിഴ വിധിക്കും. നിയമ ലംഘനങ്ങൾ രേഖപ്പെടുത്താനും പിഴ ചുമത്താനും ജുഡീഷ്യൽ ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
STORY HIGHLIGHT: strict restrictions on parking of fuel trucks
















