കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രിൻസ് കോട്ടയത്ത് പാർട്ടിയുടെ പ്രധാന മുഖമായിരുന്നു. 2021ൽ ഏറ്റുമാനുരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വി.എൻ.വാസവവനെതിരെ പരാജയപ്പെട്ടു. യൂത്ത് ഫ്രണ്ട്, KSC സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി.ലൂക്കോസിൻ്റെ മകനാണ്.
















