തിരുവനന്തപുരം: വിവിധ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മിഷനുകളിലേക്ക് അപ്പീലുകൾ പ്രവഹിക്കുന്നു. പൊലീസ് സ്റ്റേഷന്‍ മര്‍ദനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് കെപിസിസി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സമാനമായ നിരവധി മര്‍ദനങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മര്‍ദനത്തിന് ഇരയായവരെക്കൊണ്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കാനാണ് നീക്കം. സ്റ്റേഷനുകളുടെ മുക്കും മൂലയും കാണുന്ന രീതിയില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ത്തും.
മര്‍ദനത്തിന് ഇരയായവരെ നേരില്‍ കണ്ട് അവരെ കണ്ട് വിവരാവകാശം നല്‍കി മര്‍ദനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ് ആദ്യപടി. പാര്‍ട്ടിക്കാര്‍ അല്ലാത്തവര്‍ സ്റ്റേഷന്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കാനും കെപിസിസി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പൊതു നിരത്തിലടക്കം ശക്തമായ പ്രതിഷേധ നടപടികളും കെപിസിസി സംഘടിപ്പിക്കും.
















