സംസ്ഥാനത്തെ സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെക്കോഡ് ഉയരത്തിലാണ്. ഒരു പവൻ സ്വർണത്തിന് 79,560 രൂപയിലാണ് കഴിഞ്ഞ രണ്ട് ദിവസവും വ്യാപാരം പുരോഗമിച്ചത്. 80,000 തൊടാൻ വെറും 440 രൂപയുടെ മാത്രമിരിക്കെ ഇന്ന് സ്വർണവിലയിൽ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
മലയാളികൾക്ക് ചെറിയ ഒരാശ്വാസവും പ്രതീക്ഷയും നൽകിക്കൊണ്ടാണ് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഇന്നലത്തെ വിലയിൽ നിന്നും 1 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9,944 രൂപയായി.
ഇന്നലെ ഒരു ഗ്രാമിന് 9945 രൂപയായിരുന്നു. ഒരു പവന് 9 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 79,552 രൂപയായി കുറഞ്ഞിട്ടുണ്ട്. വമ്പൻ മാറ്റമല്ലെങ്കിലും വരും ദിവസങ്ങളിൽ സ്വർണ വില കൂടുതൽ താഴേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
സ്വര്‍ണത്തിൻ്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിൻ്റെ അടിസ്ഥാന ഘടകങ്ങള്‍.
















