ചപ്പാത്തിക്കൊപ്പം കഴിക്കാൻ ഒരടിപൊളി കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സോയാചങ്ക്സ് കറി.
ആവശ്യമായ ചേരുവകൾ
- സോയാചങ്ക്സ് – 1 1/2ഗ്ലാസ്
- സവാള – 3 എണ്ണം
- തക്കാളി – 2 എണ്ണം
- പച്ചമുളക് – 4 എണ്ണം
- ഇഞ്ചി – ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 8 അല്ലി
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- മുളക് പൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ
- കടലമാവ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
സോയാ ചങ്സ് തിളച്ച വെള്ളത്തിൽ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചതിനു ശേഷം പച്ച വെള്ളത്തിൽ പിഴിഞ്ഞെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ കടല മാവ് ചേർക്കുക. മൂത്ത് വന്നാൽ ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി ചതച്ചത് ചേർക്കുക. മൂത്താൽ സവാള ചേർത്ത് വഴന്നു വരുമ്പോൾ പൊടികൾ ചേർക്കുക. ശേഷം തക്കാളി അരച്ചത് ചേർക്കുകെ നന്നായി വഴന്നു വന്നാൽ സോയാചങ്ക്സ് കഷ്ണങ്ങളാക്കി ചേർക്കുക. ആവശ്യത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും ചേർത്ത് അടച്ചു വെച്ച് അഞ്ചു മിനിറ്റ് വേവിക്കുക. സോയാ ചങ്സ് കറി തയാർ.
















