ചിക്കൻ ടിക്ക ഇഷ്ടമാണോ? വളരെ എളുപ്പത്തിൽ രുചികരമായി ചിക്ക ടിക്ക ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- തൈര്-അര കപ്പ്
- ഇഞ്ചി അരച്ചത്-ഒരു ചെറിയ സ്പൂണ്‍
- വെളുത്തുള്ളി അരച്ചത് -രണ്ട് സ്പൂണ്‍
- മുളകുപൊടി-രണ്ട് ചെറിയ സ്പൂണ്‍
- മല്ലിപൊടി-രണ്ട് ചെറിയ സ്പൂണ്‍
- ചെറുനാരങ്ങ നീര്-രണ്ട്
- ഉപ്പ് ആവശ്യത്തിനു
- ചിക്കന്‍ -അര കിലോ
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കുക, ചേരുവകള്‍ യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി പന്ത്രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്കുക. അല്പം എണ്ണ പുരട്ടി തവയില്‍ ചുട്ടെടുക്കുക.
















