വളരെ എളുപ്പത്തിൽ ബട്ടൂര തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മൈദ-രണ്ടു കപ്പ്
- തൈര് -2 1/2 tbsp
- ഉപ്പു ആവശ്യത്തിന്
- ബേക്കിംഗ് സോഡ ഒരു നുള്ള്
- പഞ്ചസാര – 1 tsp
- എണ്ണ
തയ്യാറാക്കുന്ന വിധം
മൈദയും ബാക്കിയുള്ള ചേരുവകളും കൂടി ഇളം ചൂടുവെള്ളത്തില് കുഴച്ചു ചപ്പാത്തി പരുവത്തില്‍ ഒരു മണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം ചെറുതായി പരത്തി എണ്ണയില്‍ വറത്ത് കോരുക.
















