കല്പറ്റ എംഎൽഎ ടി സിദ്ദിഖിന് ഇരട്ട വോട്ടെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ആരോപണത്തിൽ പ്രതികരിച്ച് സിദ്ദിഖ്. ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമമെന്ന് ടി സിദ്ധിഖ് ആരോപിച്ചു. കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണ്. നിയമപരമായാണ് വോട്ട് കൽപറ്റയിലേക്ക് മാറ്റാൻ അപേക്ഷ നൽകിയതെന്നും ടി സിദ്ധിഖ് വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചു.കോഴിക്കോട് പെരുമണ്ണയിലും വയനാട് കല്പറ്റയിലും സിദ്ദിഖിന് വോട്ട് ഉണ്ടെന്നാണ് കെ റഫീഖ് പറഞ്ഞത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പുറത്തുവിട്ടാണ് റഫീഖ് ആരോപണമുന്നയിച്ചത്.കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് റഫീഖ് കുറ്റപ്പെടുത്തി. വിഷയത്തിൽ സിദിഖ് പ്രതികരിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടിരുന്നു.