നെല്ലിയാമ്പതിയിലെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് പോക്കറ്റ്റ് കാലിയാക്കാതെ ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കിൽ ഇതൊരു നല്ല സ്പോട്ട് ആണ്. നെല്ലിയാമ്പതിയിലെ 30 രൂപ ഊണ് വിശേഷങ്ങൾ ആയാലോ ഇന്ന്? വലിയ ഹോട്ടൽ ഒന്നും അല്ല രണ്ട് ചേച്ചിമാർ ചേർന്ന് നടത്തുന്ന ഒരു ജനകീയ ഹോട്ടൽ ആണിത്.
ഇവിടെ വന്ന ഊണ് കഴിക്കണം എന്നുണ്ടെങ്കിൽ നേരത്തെ തന്നെ ബുക്ക് ചെയ്യണം. എങ്കിലേ ഊണ് കിട്ടൂ. ഇത് 30 രൂപയുടെ ഊണ് ആണ്. ചോറിന്റെ കൂടെ സാമ്പാർ, മീൻ കറി, അച്ചാർ, ഒരു കൂട്ട് കറിയും ഉണ്ടാകും. ഇനി ഇത് കൂടാതെ മീൻ പൊരിച്ചതും ഓംലെറ്റും വേണമെങ്കിൽ ഓർഡർ ചെയ്യാം. നല്ല കുടംപുളിയിട്ട മീൻ കറി ആണ്. വളരെ സിംപിൾ ആയിട്ടുള്ള ഒരു ജനകീയ ഊണ്.
ഞാറാഴ്ചയും, പബ്ലിക് ഹോളിഡേയ്സും ഇവർക്ക് അവധി ആയിരിക്കും. ഇവിടെ അധികവും ജോലി ചെയ്യുന്നവർക്ക് വേണ്ടിയാണ് ഭക്ഷണത്തെ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാറാഴ്ച അവധിയും. നേരത്തെ വിളിച്ച് പറയുകയായെങ്കിൽ ഊണ് റെഡി ആയിരിക്കും.
നല്ല ഊണ് ആണ്. നെല്ലിയാമ്പതി പോലെയുള്ള സഞ്ചാര സ്ഥലങ്ങളിൽ ഇങ്ങനെ നല്ല രുചികൾ കിട്ടുക എന്നത് സന്തോഷം തന്നെയാണ്, അതും ഈ നിരക്കിന്? പോക്കറ്റ് കാളിയാക്കാതെ വയറുനിറയെ ഭക്ഷണം കഴിക്കാം.
ഇനങ്ങളുടെ വില:
1. ഭക്ഷണം: 30 രൂപ
2. ഓംലെറ്റ്: 20 രൂപ
3. ഫിഷ് ഫ്രൈ (അയല): 50 രൂപ
വിലാസം: ജാനകീയ ഹോട്ടൽ, നെല്ലിയാമ്പതി
ഫോൺ നമ്പർ: 9495056778
















