യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് അല്‍കരാസിന് കിരീടം. ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും മുന്‍ ചാമ്പ്യനുമായ ജാനിക് സിന്നറെ പരാജയപ്പെടുത്തിയാണ് അൽകാരസ് മൂന്ന് വർഷത്തിന് ശേഷം ചാമ്പ്യനായത്. വിജയത്തോടെ, എടിപി റാങ്കിംഗിൽ അല്‍കരാസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 21 കാരനായ താരം തന്‍റെ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടവും ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടവുമാണ് സ്വന്തമാക്കിയത്. ബ്യോൺ ബോർഗിന് ശേഷം രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 6-2, 3-6, 6-1, 6-4 എന്ന സ്‌കോറിനാണ് വിജയം.ശക്തനായ ഒരു എതിരാളിയെ വീഴ്‌ത്താന്‍ അൽകാരസിന് രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് വേണ്ടിവന്നത്. ഈ വർഷം ആദ്യം, ഫ്രഞ്ച് ഓപ്പണിൽ സിന്നറിനെ പരാജയപ്പെടുത്തി താരം കിരീടം നേടിയിരുന്നു. വിംബിൾഡൺ ഫൈനലിൽ സിന്നറിനോട് തോറ്റെങ്കിലും സിൻസിനാറ്റി കിരീടം നേടി യുഎസ് ഓപ്പണിൽ പ്രവേശിച്ച അൽകരാസ് തുടക്കം മുതൽ തോൽവിയറിയാതെയാണ് തുടർന്നത്. ഫൈനലിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ കിരീടം നേടിയിരുന്നെങ്കിൽ അദ്ദേഹം ചരിത്രം സൃഷ്ടിക്കുമായിരുന്നു. എന്നാൽ ആദ്യ സെറ്റിൽ, സ്പാനിഷ് താരം തന്‍റെ ഇറ്റാലിയൻ എതിരാളിയുടെ സെർവ് തകർത്തു. ശക്തമായ ബാക്ക്ഹാൻഡും ഉപയോഗിച്ച് അദ്ദേഹം സിന്നറിനെ പിന്നിലാക്കി ആദ്യ സെറ്റ് 6-2 ന് നേടി.
തുടർച്ചയായ പിഴവുകൾ കാരണം ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം സിന്നർ തിരിച്ചുവന്നെങ്കിലും രണ്ടാം സെറ്റ് 6-3 ന് നേടി അല്‍കരാസ് മത്സരത്തിന്റെ നിയന്ത്രണം തന്‍റെ കൈകളിലാണെന്ന് തെളിയിച്ചു. തുടർന്ന് തുടർച്ചയായി രണ്ട് സെറ്റുകൾ നേടി മത്സരം വിജയിപ്പിക്കുകയായിരുന്നു. കിരീടം നേടിയ ശേഷം, അൽകരാസ് തന്‍റെ ടീമിന് നന്ദി പറഞ്ഞു, ‘എല്ലാ ക്രെഡിറ്റും നിങ്ങൾക്കുള്ളതാണ്, ടൂർണമെന്‍റിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് ഒരു ബഹുമതിയാണെന്ന് താരം പറഞ്ഞു.