മലയാളികള്‍ക്ക് ഏറെ ശ്രദ്ധേയനായ നടനാണ് കുഞ്ചന്‍. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പം സിനിമ കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് അദ്ദേഹം. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തല്‍.
കുഞ്ചന്റെ വാക്കുകള്‍……
‘സിബിഐ ഡയറികുറിപ്പ് എന്ന സിനിമ കാണാന്‍ ഞങ്ങള്‍ തിയേറ്ററില്‍ പോയി. മമ്മൂട്ടിയും ഡെന്നി ജോസഫും ഞങ്ങളുടെ കുടുംബവുമുണ്ടായിരുന്നു. ഷെണായീസ് തിയേറ്ററിലായിരുന്നു പോയിരുന്നത്. ഞാന്‍ മമ്മൂക്കയോട് പറഞ്ഞു സിനിമ കഴിയും മുന്നേ പോകാമെന്ന്. നമ്മുടെ നാട് ആണ് പേടിക്കണം വേഗം ഇറങ്ങാം എന്ന് ഞാന്‍ പറഞ്ഞു. നമ്മുടെ നാട് അല്ലേ എന്തിനാ ഇത്ര നേരത്തെ പേടിച്ച് ഇറങ്ങുന്നതെന്ന് മമ്മൂക്ക ചോദിച്ചു. താന്‍ അവിടെ ഇരിക്ക് എന്നും പറഞ്ഞു.
പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ എന്റെ ഭാര്യയോട് മോശമായി പെരുമാറാന്‍ വേണ്ടി വന്നു. ഞാന്‍ അയാളെ എനിക്ക് തോന്നിയ വിധത്തില്‍ പെരുമാറി. സാഹചര്യം ആണ് അല്ലാതെ റൗഡി ആയിട്ടല്ല. ആളുകള്‍ വന്നു കൂടി പിന്നീട് അയാള്‍ എയറില്‍ ആയിരുന്നു. ഇത് കണ്ട് മമ്മൂട്ടി കാറില്‍ ഇരുന്ന് വിറച്ചു കൊണ്ട് ചോദിച്ചു. താന്‍ എന്തൊരു ആളാണ് എന്ന്’.
















